റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അടുത്തയാഴ്ച ഇന്ത്യയിൽ

single-img
5 December 2014

puറഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ആണ് അദ്ദേഹം എത്തുന്നത്.11 ന് അദ്ദേഹം ഡല്‍ഹിയിലെത്തും. യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് പുടിന്‍ എത്തുന്നത്.

 
എന്നാല്‍ തമിഴ്‌നാട്ടിലെ കൂടംകുളത്ത് റഷ്യയുടെ സഹായത്തോടെ സ്ഥാപിച്ച ആണവനിലയം സന്ദര്‍ശിക്കാനുള്ള പുടിന്റെ പരിപാടി സുരക്ഷാ കാരണങ്ങളാല്‍ ഉപേക്ഷിച്ചു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പുടിന്‍ സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനുമായി നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷം രണ്ടു രാജ്യങ്ങളും കരാറുകളില്‍ ഒപ്പുവയ്ക്കും.