നടി അപർണ നായർ വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു

single-img
5 December 2014

apചെറിയൊരു ഇടവേളയ്ക്ക് ശേഷം നടി അപർണ നായർ വീണ്ടും സിനിമയിൽ എത്തുന്നു . എസ്.എൻ ഷിജോയ് സംവിധാനം ചെയ്യുന്ന ഒരു ക്രൈം ത്രില്ലറിലൂടെയാണ് താരം വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത്. സെന്റ് മേരീസിലെ കൊലപാതകം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

സെന്റ് മേരീസ് വർക്കിംഗ് വിമൺസ് ഹോസ്റ്റലിൽ നടക്കുന്ന ഒരു യുവതിയുടെ കൊലപാതകത്തെ ആസ്പദമാക്കിയാണ് കഥ മുന്നേറുന്നത്. ഹോസ്റ്റലിലെ ഒരു യുവതിയെ കാണാതാവുകയും പിന്നീട് അവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്യുന്നു. ആ കൊലപാതകത്തിന്റെ അന്വേഷണമാണ് ചിത്രത്തിന്റെ ബാക്കി ഭാഗം.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അപർണ ഒരു ടെക്സ്റ്റൈൽ ഷോപ്പിലെ സെയിൽസ് ഗേളിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. മധു കൈതപ്രത്തിന്റെ അസോസിയേറ്റായിരുന്ന ഷിജോയുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നതും ഷിജോയ് ആണ്. ഡിസംബർ 17ന് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിക്കും.