ശക്തി മിൽസ് കൂട്ടമാനഭംഗ കേസിലെ പ്രതികളുടെ വധശിക്ഷ ശരിവെക്കുന്നത് ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും

single-img
5 December 2014

shaktimills_rapecaseമുംബൈ: ശക്തി മിൽസ് കൂട്ടമാനഭംഗ കേസിലെ പ്രതികളുടെ വധശിക്ഷ ശരിവെക്കുന്നത് ബോംബെ ഹൈക്കോടതി വെള്ളിയാഴിച്ച പരിഗണിക്കും. ഈ വർഷം ഏപ്രിലിൽ, സെഷൻസ് കോടതി കേസിലെ പ്രതികളായ വിജയ് ജാദവ്, സലിം അൻസാരി, കാസിം ബംഗാളി, സിറാജ് ഖാൻ എന്നിവർക്കെതിരെ ശിക്ഷവിധിച്ചത്. 2013ൽ ഫോട്ടോജേർണലിസ്റ്റിനെ പീഡിപ്പിച്ച കേസിലായിരുന്നു വിധി.

കൂടാതെ ഇവരിൽ മൂന്ന് പേർ ഇതേ സ്ഥലത്തു വെച്ച് ടെലിഫോൺ ഓപ്പറേറ്ററായ യുവതിയെ പീഡിപ്പിച്ച കേസിൽ, കോടതി നേരത്തെ പ്രതികൾക്ക് വധശിക്ഷ വിധിച്ചിരുന്നു. സെക്ഷൻ 376(E)പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തിതിനാലാണ് ഇവർക്കെതിരേ ശിക്ഷ വിധിച്ചിരിക്കുന്നത്. ഈ വകുപ്പിന്റെ ഭേദഗതിക്ക് ശേഷം കോടതി നടപ്പാക്കാൻ പോകുന്ന സുപ്രധാനവിധി ആയിരിക്കുമിത്.