നേത്രക്യാമ്പിൽ നടത്തിയ ശസ്ത്രക്രിയയിൽ 60 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു

single-img
5 December 2014

Gurudaspurഅമൃതസർ: നേത്രക്യാമ്പിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് 60 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. ഗുരുദാസ്പൂർ ജില്ലയിൽ സന്നദ്ധസംഘടനയുടെ കീഴിൽ നടത്തിയ നേത്രക്യാമ്പിലെ ശസ്ത്രക്രിയയിലാണ് ഇവരുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടത്. സംഭവത്തിൽ ഇരയായവരെ അടുത്തുള്ള ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ശസ്ത്രക്രിയ അശാസ്ത്രീയമായിരുന്നെന്നും രോഗികളുടെ കാഴ്ച ശക്തി വീണ്ടെക്കാൻ പറ്റാത്തവിധം പൂർണ്ണമായും നഷ്ടപ്പെട്ടതായി ഡോക്ടർമാർ പറയുന്നു. സംഭവത്തെ പറ്റി വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർമാരെ കണ്ടെത്തി നടപടിയെടുക്കാൻ ശുപാശ ചെയ്തിട്ടുണ്ട്.