കശ്മീരിൽ സൈനിക ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം; ഏഴു പേര്‍ കൊല്ലപ്പെട്ടു

single-img
5 December 2014

armyശ്രീനഗര്‍: കശ്മീർ അതിര്‍ത്തിയിലെ സൈനിക ക്യാമ്പിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഉറി മേഖലയിലെ സൈനിക ക്യാമ്പിനു നേരെ നടന്ന ആക്രമണത്തിൽ മൂന്നു സൈനികരും രണ്ടു പൊലീസുകാരും രണ്ടു തീവ്രവദാകളും കൊല്ലപ്പെട്ടു.

ഇന്നു പുലര്‍ച്ചെ നാലു തീവ്രവാദികള്‍ സൈനിക പോസ്റ്റിനു നേരെ വെടിവെക്കുകയായിരുന്നു. ക്യാമ്പിലേക്ക് പ്രവേശിക്കാനുള്ള തീവ്രവാദികളുടെ ശ്രമം സൈനികര്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് വെടിവെയ്പ്പുണ്ടായത്.