ജസ്റ്റിസ് കൃഷ്ണയ്യരുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി

single-img
4 December 2014

mമികച്ച അഭിഭാഷകനും,​ ശ്രേഷ്ടനായ നിയമജ്ഞനും,​ തത്വജ്ഞാനിയും എന്നതിനെല്ലാം ഉപരി അസാമാന്യമായ വ്യക്തിത്വവുമായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യർ എന്ന് പ്രധാനമന്ത്രി . കൃഷ്ണയ്യരുമായി തനിക്ക് പ്രത്യേക അടുപ്പമാണ് ഉണ്ടായിരുന്നത്.

 

 

അദ്ദേഹവുമായുള്ള സംഭാഷണങ്ങളും അദ്ദേഹം അയയ്ക്കാറുണ്ടായിരുന്ന ദീർഘവീക്ഷണമുള്ള കത്തുകളെക്കുറിച്ചും താൻ സ്മരിക്കുകയാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു.തങ്ങളുടെ കൂടിക്കാഴ്ചകളിൽ ഇന്ത്യയുടെ പുരോഗതിയെക്കുറിച്ചാണ് അദ്ദേഹം എപ്പോഴും ഉത്സാഹത്തോടു കൂടി സംസാരിച്ചിരുന്നതെന്നും മോദി പറഞ്ഞു.