പക്ഷിപ്പനി: നിയന്ത്രണങ്ങള്‍ രണ്ടുദിവസം കഴിഞ്ഞ് പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി

single-img
4 December 2014

downloadപക്ഷിപ്പനിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രണ്ടുദിവസം കഴിഞ്ഞ് പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . പനി നിയന്ത്രണ വിധേയമായതിനാലാണിതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിനുശേഷം സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്രി .

പക്ഷിപ്പനിയെന്ന് സംശയമുള്ള സ്ഥലങ്ങളിലെ ചില സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. രണ്ടുദിവസത്തിനകം അത് കിട്ടും. അതുംകൂടി വന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കും.മറ്റ് സ്ഥലങ്ങളില്‍നിന്ന് സംസ്ഥാനത്തേയ്ക്ക് പക്ഷികളെ കൊണ്ടുവരുന്നതിന് നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗം ബാധിച്ച സ്ഥലങ്ങളിലെ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ഒരുലക്ഷംരൂപ വരെ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.രോഗംബാധിച്ച പക്ഷികളെ കൊല്ലുന്നതിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഉദ്യോഗസ്ഥര്‍ നടത്തിയത് മികച്ച പ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.