തൃണമൂലും മമതയുമില്ലാത്ത ബംഗാളിനായി ആഹ്വാനം ചെയ്ത് അമിത് ഷാ

single-img
1 December 2014

amithകൊല്‍ക്കത്ത: തൃണമൂലും മമതാ ബാനര്‍ജിയുമില്ലാത്ത ബംഗാളിനായി ആഹ്വാനം ചെയ്ത് അമിത് ഷാ.  പതിനായിരങ്ങള്‍ അണിനിരന്ന കൊല്‍ക്കത്ത റാലിയിലായിരുന്നു ബിജെപി അധ്യക്ഷന്റെ ആഹ്വാനം.

വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുന്ന മമത ദേശീയസുരക്ഷാ ഏജന്‍സിയെ കൊച്ചാക്കുകയാണെന്നും ബംഗ്ലാദേശികള്‍ക്ക് സംസ്ഥാനത്ത് താവളമൊരുക്കി കൊടുക്കുകയാണെന്നും വോട്ട് മാത്രമാണ് അവരുടെ ലക്ഷ്യമെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

ഒക്ടോബര്‍ രണ്ടിനുണ്ടായ ബര്‍ദ്വാന്‍ സ്‌ഫോടനത്തിന് ശാരദ ചിട്ടിതട്ടിപ്പിലെ പണം ഉപയോഗിച്ചിട്ടുണ്ട്. ബംഗ്ലൂദേശികളല്ല ബംഗാളിലെ ജനങ്ങളാണ് അവരെ മുഖ്യമന്ത്രിയാക്കിയതെന്ന് മമത ഓര്‍ക്കണമെന്നും അമിത് ഷാ പറഞ്ഞു.

ശാരദചിട്ടിതട്ടിപ്പ് കേസില്‍ പാര്‍ട്ടിക്കെതിരെ രാഷ്ട്രീയഗൂഢാലോചന നടത്തുകയാണെന്നായിരുന്നു ആദ്യം മമതയുടെ ആരോപണം. നേതാക്കളുടെ അറസ്റ്റോടെ കേസില്‍ തൃണമൂലിന്റെ പങ്ക് വ്യക്തമായെന്നും സിംഗൂര്‍ ഭൂമിപ്രശ്‌നത്തില്‍ നിരാഹാരമിരുന്ന മമത ഇപ്പോള്‍ കുറ്റവാളികളെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശാരദ ചിട്ടിതട്ടിപ്പില്‍ തൃണമൂല്‍ നേതാക്കളുടെ കള്ളപ്പണം പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ അവരുടെ എം.പി.മാര്‍ പാര്‍ലമെന്റിന് പുറത്ത് കള്ളപ്പണവിഷയത്തില്‍ നടത്തുന്ന പ്രതിഷേധം പരിഹാസ്യമാണെന്ന് അമിത്ഷാ കളിയാക്കി

പശ്ചിമ ബംഗാളില്‍ 2016-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബി.ജെ.പിയുടെ പ്രചാരണത്തിന് തുടക്കമായി.