മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയായി; തമിഴ്നാടിന് സ്വപ്ന സാഫല്യം; ആശങ്കയോടെ കേരളം

single-img
21 November 2014

Mullaperiyar-Dam1[1]ഇടുക്കി: മുല്ലപ്പെരിയാറിൽ തമിഴ്നാട് പതിറ്റാണ്ടുകളായി കാണുന്ന സ്വപ്നം യാഥാർത്ഥ്യമായി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് തമിഴ്നാടിന്റെ ലക്ഷ്യമായ 142 അടിയിലെത്തി. കേരളം ഉയർത്തിയ ആശങ്കകൾക്കും എതിർപ്പുകൾക്കും പുല്ലുവില കൽപ്പിച്ച് ജലനിരപ്പ് 142 അടി ആക്കിയത്. ജലനിരപ്പ് 142 അടിയാ‍യതിനെ തുടർന്ന് ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു കേരളത്തിനു തമിഴ്‌നാട് കത്തു നല്‍കി.

കഴിഞ്ഞ ദിവസം കേന്ദ്രം പ്രശ്നത്തിൽ ഇടപെട്ടതിനെ തുടർന്ന് വേഗത്തിൽ ജലനിരപ്പ് 142 ആക്കുന്നതിനു വേണ്ടി തമിഴ്നാട് ഇന്നെലെ വെള്ള കൊണ്ട്പോയിരുന്നില്ല.
കേരളം പെരിയാർ തീരത്ത് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഊർജിതമാക്കി. ഒരു ദിവസമെങ്കിലും 142 അടിയിൽ വെള്ളം നിലനിറുത്താനുള്ള ശ്രമമാണ് തമിഴ്നാട് നടത്തുന്നത്. ഇന്ന് പുലർച്ചെ രണ്ടിനാണ് ജലനിരപ്പ് 142 അടിയിലെത്തിയത്. ഇന്നലെ രാത്രി ശക്തമായ മഴപെയ്തതോടെയാണ് ജലനിരപ്പ് വേഗത്തിൽ ഉയർന്നത്. സെക്കന്‍ഡില്‍ 1400 ഘനയടിയാണ് ഡാമിലേക്കുള്ള വെള്ളമൊഴുക്ക്. അതു പോലെ തന്നെ സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളം തമിഴ്‌നാട് ഇപ്പോൾ കൊണ്ടു പോകുന്നുണ്ട്.

കൂടാതെ അണക്കെട്ടിലെ ഷട്ടര്‍ തുറന്നു കൂടുതല്‍ വെള്ളം ഒഴുക്കിയാല്‍ പെരിയാര്‍ തീരങ്ങളില്‍ നാശമുണ്ടാകും. ഇതു പെരിയാര്‍ തീരത്തെ ജനങ്ങളെ ആശങ്കയിലാക്കുന്നു.