മനോജ് കൊലകേസില്‍ മൂന്നുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു
20 November 2014
കതിരൂർ മനോജ് കൊല കേസില്‍ മൂന്നുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. പാനൂര്‍ സ്വദേശികളായ റിജൂ, സിനിൽ, ബിജു എന്നിവരാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിൽ ഇല്ലാതിരുന്ന മൂന്ന് പേരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കേസ് സി.ബി.ഐ ഏറ്റെടുത്തതിനുശേഷമുളള ആദ്യ അറസ്റ്റാണിത്.