രോഹിത് ശര്‍മ്മയ്ക്ക് ഏകദിനത്തില്‍ രണ്ടാം ഇരട്ട സെഞ്ച്വറി

single-img
13 November 2014

ROHITH_ലോക ക്രിക്കറ്റില്‍ തന്നെ രണ്ട് ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന ബഹുമതി രോഹിത്ശര്‍മ്മ സ്വന്തമാക്കിയതിന് പിന്നാലെ നാലാം ഏകദിനത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ഓപ്പണറായിറങ്ങി ഇരട്ട സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയായിരുന്നു ഇന്ത്യന്‍ സ്‌കോറിംഗിന്റെ നട്ടെല്ല്. മൂന്നാം വിക്കറ്റില്‍ വിരാട് കോഹ്ലിക്കൊപ്പം ചേര്‍ന്ന് 218 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിത് ഉയര്‍ത്തിയത്. ആദ്യ നൂറ് റണ്‍സ് 22.2 ഓവറില്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്ക് തുടര്‍ന്നുള്ള 100 റണ്‍സ് പൂര്‍ത്തിയാക്കാന്‍ 10.2 ഓവറിന്റെ മാത്രമേ ആവശ്യമുണ്ടായുള്ളു.

 

ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മാത്രമാണ് ഇതുവരെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി തികച്ചിട്ടുള്ളത്. സച്ചിനും സെവാഗുമാണ് ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയിട്ടുള്ള മറ്റു ബാറ്റ്‌സ്മാന്‍മാര്‍.ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തേ പരമ്പര ഉറപ്പിച്ചിട്ടുണ്ട്.