ലിറ്റില്‍ സൂപ്പര്‍മാന്‍ തീയറ്ററുകളിൽ നിന്ന് പിന്‍വലിക്കും;പുതിയ ക്ലൈമാക്സോടുകൂടി അടുത്ത വെക്കേഷന്‍ കാലത്ത് റിലീസ് ചെയ്യും
13 November 2014
ലിറ്റില്‍ സൂപ്പര്‍മാന്‍ 3ഡി നാളെ തിയ്യേറ്ററുകളില്‍ നിന്നും പിന്‍വലിക്കുമെന്ന് സംവിധായകന്‍ വിനയന്‍. ചിത്രത്തിന്‍റെ ക്ലൈമാക്സ് മാറ്റി ചിത്രീകരിച്ച് വേനലവധിക്ക് വീണ്ടും പ്രദര്‍ശനശാലകളിലെത്തിക്കാനാണ് തീരുമാനം.ഫേസ്ബുക്ക് പേജിലൂടെയാണു ചിത്രം പിന്‍വലിക്കുന്നത് വിനയൻ അറിയിച്ചത്.
സി. എം. ഐ. സ്കൂളുകളുടെ അധികൃതരും സഭയും ഈ ചിത്രത്തിന്റെ ക്ലൈമാക്സില്‍ 12 വയസ്സുകാരന്‍ തോക്കെടുത്ത് തന്റെ പപ്പയെ കൊന്ന ഘാതകനെ വെടിവെക്കുന്ന രംഗം മാറ്റിയാല്‍ കൊള്ളാമെന്ന് അഭ്യര്‍ത്ഥിച്ചതിനെ തുടർന്നാണു ചിത്രം പിൻവലിക്കുന്നതെന്ന് വിനയൻ അറിയിച്ചു
Post by Vinayan Tg.