ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഇന്ന് മ്യാന്മറിലേക്ക്
11 November 2014
പന്ത്രണ്ടാമത് ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മ്യാന്മറിലേക്ക് പോകും . ഒമ്പതാമത് കിഴക്കനേഷ്യന്‍ ഉച്ചകോടിയിലും മോദി പങ്കെടുക്കും. മ്യാന്മര് സന്ദര്‍ശത്തിനു ശേഷം പ്രധാനമന്ത്രി ആസ്ത്രേലിയ, ഫിജി എന്നീ രാഷ്ട്രങ്ങളും സന്ദര്‍ശിക്കും.ആസിയാന്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തലാണ് ഇന്ത്യയുടെ ലക്ഷ്യം.
വാണിജ്യ ബന്ധം മെച്ചപ്പെടുത്തല്‍ ഇതിന്റെ ഭാഗമാണ്. മ്യാന്മറില് പ്രതിപക്ഷ നേതാവും നൊബേല്‍ സമ്മാന ജേതാവുമായ ആങ്സാന്‍ സൂക്കിയെ പ്രധാനമന്ത്രി സന്ദര്‍ശിക്കും. പത്തു ദിവസത്തെ വിദേശ സന്ദര്‍ശന പരിപാടിയാണ് പ്രധാനമന്ത്രി തയ്യാറാക്കിയിരിക്കുന്നത്. മ്യാന്മറില് നിന്ന് ആസ്ത്രേലിയയിലേക്ക് പോകുന്ന നരേന്ദ്ര മോദി നാലു ദിവസം അവിടെ ചെലവഴിക്കും. ഫിജി വഴിയാണ് മടങ്ങുക.