ഉറക്കം 22 മണിക്കൂർ;കൗതുകമായി യുവതി

single-img
5 November 2014

sleepദിവസത്തിൽ 22 മണിക്കൂർ ഉറങ്ങുന്ന മാഞ്ചസ്റ്റര്‍ സ്വദേശിനിയായ യുവതി കൗതുകമാകുന്നു. ബേത്ത് ഗൂഡിയര്‍(24) എന്ന യുവതിയാണ് അപൂര്‍വ നാഡീരോഗത്തെ തുടർന്ന് മാരത്തോൺ നിദ്രയിലാകുന്നത്. ഗൂഡിയര്‍ ഉണര്‍ന്നിരിക്കുന്നതകട്ടേ ദിവസം  വെറും രണ്ടു മണിക്കൂര്‍ മാത്രമാണ്. ബാക്കി ഇരുപത്തിരണ്ടുമണിക്കൂറും ഉറക്കത്തിലാണ്.

16 വയസു മുതലാണ് യുവതിക്ക് രോഗം പിടിപെട്ടത്. പല ചികിത്സകള്‍ നടത്തിയെങ്കിലും  രോഗത്തിന്  മരുന്ന് കണ്ടെത്താന്‍ ഇതുവരെ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല.  വിശപ്പോ ദാഹമോ ഇല്ലാതെ ദിവസം മുഴുവന്‍ ഉറങ്ങുന്ന മകളെയോർത്ത് മാതാപിതാക്കള്‍ ദു:ഖിതരാണ്.

ഉറങ്ങാന്‍ ഗൂഡിയറിന് പ്രത്യേക സമയമൊന്നും ഇല്ല.  ചിലപ്പോള്‍  ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലോ,സംസാരിച്ചുകൊണ്ടിരിക്കുമ്പോഴോ,ബാത്ത് റൂമില്‍ ഇരിക്കുമ്പോഴോ  ഉറങ്ങിപ്പോകുമെന്നാണ് ഗൂഡിയര്‍ പറയുന്നത്. ഉറക്കം ഉണര്‍ന്നാല്‍ ഇവര്‍ക്ക് കുറച്ചുസമയം സ്ഥലകാലബോധം ഉണ്ടാവാറില്ലെന്നും  ഒരുതരം മരവിച്ച അവസ്ഥയാണ് ഈ അവസരത്തിലെന്നും ഗൂഡിയര്‍ പറയുന്നു.

ദിവസത്തില്‍ 22 മണിക്കൂറും ഉറങ്ങാന്‍ തുടങ്ങിയതോടെ  പഠനം ഇടയ്ക്കുവെച്ചു നിറുത്തേണ്ടതായി വന്നു. കൂട്ടുകാരോടൊത്ത് പാര്‍ക്കില്‍ പോയാല്‍ അവിടെ കിടന്നുറങ്ങിപ്പോകുന്നതിനാല്‍ പുറത്തുപോകുന്നത് നിര്‍ത്തിയെന്നും ഗൂഡിയര്‍ പറയുന്നു. തന്റെ അവസ്ഥയോർത്ത് ഗൂഡിയറിന് കലശലായ നിരാശയുണ്ട്.

അതേസമയം ഇത് വളരെ അപൂര്‍വമായി മാത്രം ഉണ്ടാകുന്ന അവസ്ഥയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ അസുഖം  പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.