അമേരിക്കന്‍ സെനറ്റ് ഡെമോക്രാറ്റുകളുടെ കൈയിൽ നിന്ന് റിപ്പബ്ളിക്കന്മാർ സ്വന്തമാക്കി

single-img
5 November 2014

Image: Campaign supporters cheer for Democratic Senate candidate Grimes during a campaign rally at the Kentucky Center for African American Heritage in Louisvilleഅമേരിക്കന്‍ സെനറ്റില്‍ ഭരണകക്ഷിയായ ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി. നൂറംഗ സെനറ്റില്‍ 52 സീറ്റുകള്‍ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉറപ്പിച്ചു.ഇന്ന് നടന്ന ഇടക്കാല പൊതുതിരഞ്ഞെടുപ്പിൽ സെനറ്റിൽ ഭൂരിപക്ഷത്തിന് വേണ്ട ആറ് സീറ്റ് റിപ്പബ്ളിക്കനുകൾ നേടി, അർക്കൻസാസ്, കൊളറാഡോ, മൊണ്ടാന, തെക്കൻ ഡക്കോട്ട, പടിഞ്ഞാറൻ വി‌ർജീനിയ, നോർത്ത് കരോലിന എന്നീ സീറ്റുകളാണ് റിപ്പബ്ളിക്കനുകൾ നേടിയത്. മിച്ച് മക്കേണലാവും സെനറ്റിൽ റിപ്പബ്ളിക്കൻ പാർട്ടിയുടെ നേതാവ്.

സെനറ്റിലെ 36 അംഗങ്ങള്‍, പ്രതിനിധി സഭയിലെ 435 അംഗങ്ങള്‍, 36 സംസ്ഥാന ഗവര്‍ണര്‍മാര്‍, പ്രാദേശിക ഭരണകര്‍ത്താക്കള്‍ തുടങ്ങിയവരെയാണ് ഈ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്.