കോട്ടയം കുമരാനെല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ വന്‍ തീപിടിത്തം
1 November 2014
കോട്ടയം കുമരാനെല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. ക്ഷേത്രത്തിന്‍റെ ഒരു ഭാഗം കത്തി നശിച്ചു. കോട്ടയത്ത് നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി ഏറെ നേരമെടുത്താണ് തീയണച്ചത്. തീപിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല.
നേരത്തെ ക്ഷേത്രത്തിലേക്കു തീപടരുന്നതുകണ്ട നാട്ടുകാര്‍ മണി മുഴക്കിയാണു പ്രദേശവാസികളെ വിവരമറിയിച്ചത്. നാലമ്പലത്തിനകത്ത് ശ്രീകോവലിനടുത്തുള്ള ശിവന്റെ ഉപദേവാലയവും മണ്ഡപവും കത്തി നശിച്ചു.