ചുംബന സമരത്തിന് പോലീസ് അനുമതി നിഷേധിച്ചു;’കിസ് ഓഫ് ലവ് പ്രവർത്തകർക്ക് നേരെ അക്രമം

single-img
29 October 2014

1385959_380173655474874_8380458794071546844_nസംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് ‘കിസ് ഓഫ് ലൗവ്’ പരിപാടിക്ക് അനുമതി നിഷേധിച്ചു.കിസ് ഓഫ് ലൗവ് പ്രവര്‍ത്തകര്‍ക്ക് കൂട്ടായ്മ സംഘടിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്ന്‌ െഡപ്യൂട്ടി കമ്മീഷണര്‍ ആര്‍. നിശാന്തിനി പറഞ്ഞു.സമരത്തിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ ഉണ്ടാവുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിനെ തുടർന്നാണു അനിമതി നിഷേധിച്ചത്.അനുവാദമില്ലാതെ പ്രതിഷേധിക്കാന്‍ തുനിഞ്ഞാല്‍ അറസ്റ്റ് ചെയ്ത് നീക്കും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായാല്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാകുമെന്നാണ് വിലയിരുത്തൽ എന്നാണു െഡപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചത്.

അതിനിടെയിൽ മാധ്യമപ്രവർത്തകരെ കാണാനെത്തിയ ‘കിസ് ഓഫ് ലവ്’ പ്രവർത്തകരെ മാധ്യമപ്രവർത്തകരുടെയും പോലിസിന്റെയും സാനിധ്യത്തിൽ ഒരു സംഘം മർദ്ദിച്ചു.എട്ടോളം പ്രവര്‍ത്തകര്‍ക്കുനേരെയാണ് ആക്രമണം നടന്നത്. , 2ാം തീയ്യതി ചുംബനസമരം നടത്താന്‍ ഒരുതരത്തിലും അനുവദിക്കില്ലെന്ന് അക്രമികൾ പറഞ്ഞു.

നവംബര്‍ 2ന് നടത്താനുദ്ദേശിക്കുന്ന പരിപാടിയെക്കുറിച്ച് വിശദീകരിക്കാന്‍ പ്രമുഖ ദേശീയ മാധ്യമമായ എന്‍.ഡി.ടി.വി ആവശ്യപ്പെട്ടത് പ്രകാരം എത്തിയതായിരുന്നു കിസ് ഓഫ് ലവ് പ്രവര്‍ത്തകർ.നവംബര്‍ 2ന് പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ‘കിസ് ഓഫ് ലവ് പ്രവർത്തകർ പറഞ്ഞു