കൊക്കക്കോള നല്‍കിയില്ല ഒട്ടകം ഉടമയെ കൊലപ്പെടുത്തി

single-img
23 October 2014

Man-killed-after-camel-sits-on-himകൊക്കക്കോള നല്‍കാത്തതിന്‌ ഒട്ടകം തന്റെ ഉടമയെ കൊലപ്പെടുത്തി. മെക്‌സിക്കോയിലെ തുലം മങ്കി സാനിച്ചറി പാർക്കിന്റെ ഉടമ ചിക്കാഗോ സ്വദേശിയായ റിച്ചാര്‍ഡ്‌ മിലേസ്‌കി എന്ന 60 കാരനാണ്‌ അതിദാരുണമായ രീതിയില്‍ കൊല്ലപ്പെട്ടത്‌. മിലേസ്‌കി ദിവസവും തന്റെ ഒട്ടകത്തിന്‌ കൊക്കകോള നല്‍കാറുണ്ടായിരുന്നു. എന്നാല്‍ സംഭവം നടന്ന ദിവസം ഒട്ടകത്തിന്‌ ഇദ്ദേഹം കോള നല്‍കിയിരുന്നില്ല.

കൊക്കകോള ലഭിക്കാത്തതിനാല്‍ അസന്തുഷ്ടിയിൽ നില്‍ക്കുകയായിരുന്ന ഒട്ടകം ഉടമയെ തൊഴിക്കുകയും കടിക്കുകയും ചെയ്‌തു. തുടർന്ന് തറയിൽ വീണ മിലേസ്‌കിയുടെ മേല്‍ ഒട്ടകം ഇരിക്കുകയും ചെയ്‌തു. സംഭവം കണ്ട്‌ ഓടിയെത്തിയവര്‍ ട്രക്കില്‍ കയറുകെട്ടിയാണ്‌ മിലേസ്‌കിയുടെ ശരീരത്തു നിന്ന്‌ ഒട്ടകത്തെ വലിച്ചുമാറ്റിയത്‌. അപ്പോഴേക്കും ഇദ്ദേഹത്തിന് മരണം സംഭവിച്ചിരുന്നു. 15 വർഷമായി റിച്ചാര്‍ഡ്‌ മിലേസ്‌കി പരിപാലിക്കുന്ന ഒട്ടകമാണിത്.