എ.സി. ഇടാതെ യാത്ര ചെയ്യുന്നതിനേക്കാള്‍ എ.സി ഇട്ടു യാത്ര ചെയ്താല്‍ ഇന്ധനം ലാഭിക്കുമെന്നാണ് കണ്ടെത്തല്‍

single-img
22 October 2014

Driverഎ.സി ഇടാതെ ചില്ലു താഴ്ത്തിവച്ചു യാത്ര ചെയ്യുന്നതിനേക്കാള്‍ എ.സി ഇട്ടു ചില്ലുയര്‍ത്തിവച്ചു യാത്ര ചെയ്യുന്നതിലൂടെ ഇന്ധനലാഭം കിട്ടുമെന്നാണു അമേരിക്ക ആസ്ഥാനമായുള്ള സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എന്‍ജിനിയേഴ്‌സ് പുറത്തുവിട്ടിരിക്കുന്ന കണ്ടെത്തല്‍. പക്ഷേ അത് വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈവേ യാത്രകളിലാണെന്നു മാത്രം.

ചില്ലു താഴ്ത്തിവച്ച് എസി ഓഫാക്കി യാത്ര ചെയ്യുമ്പോള്‍ കാറ്റ് ജനാലവഴി ഉള്ളിലേക്കു കയറി കാറിനെ പിറകോട്ടു തള്ളുന്നതുവഴി വായു മര്‍ദത്തെ അതിജീവിച്ചു മുന്നോട്ടു കുതിക്കാന്‍ കൂടുതല്‍ ഇന്ധനം കത്തിക്കേണ്ടി വരുന്നു. പക്ഷേ ചില്ല് ഉയര്‍ത്തിവച്ചു യാത്ര ചെയ്യുമ്പോള്‍ ഈ പ്രശ്‌നം ഉണ്ടാകുന്നില്ലെന്നും കാറിന് ഒരു എയ്‌റോഡൈനാമിക് രൂപം കൈവന്ന് കാറ്റിനെ ചൂഴ്ന്നു മുന്നോട്ടു സുഗമമായി നീങ്ങുകയും ചെയ്യുന്നതായാണ്പഠനങ്ങള്‍ വെളിവാക്കുന്നത്.

അതായത് ചില്ല് താഴ്ത്തിവച്ചു കാറോടിക്കുമ്പോള്‍ 20 ശതമാനം ഇന്ധനം അധികമായി ചെലവഴിക്കേണ്ടി വരുമെന്നാണ് പഠനത്തില്‍ പറയുന്നത്. എന്നാല്‍, എസി ഇട്ട് ചില്ലുകള്‍ ഉയര്‍ത്തിവച്ച് ഓടിക്കുമ്പോള്‍ 10 ശതമാനം ഇന്ധനം മാത്രമേ അധികം ചെലവാകൂ എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.