ആണ്‍തുണ പെണ്ണിന് തലവേദനയാണെന്ന് നീനാക്കുറുപ്പിന്റെ തുറന്നു പറച്ചില്‍

single-img
13 October 2014

Neena Kurup photo3പെണ്ണിന് ആണ്‍തുണ തലവേദനയാണെന്ന് സിനിമാ താരം നീനാക്കുറുപ്പിന്റെ തുറന്നു പറച്ചില്‍. ഒരു പ്രമുഖ വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നീന ഇക്കാര്യം പറഞ്ഞത്. ഒത്തിരി ഡിമാന്റ്‌സ് ഉള്ള വ്യക്തിയാണ് ഭര്‍ത്താവെന്നും പഅവര്‍ വിചാരിക്കുന്നത് തനിക്കുവേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവളാണ് ഭാര്യയെന്നുമാണെന്നാണ് നീനാ കുറുപ്പിന്റെ അഭിപ്രായം.

എന്നാല്‍ പുരുഷന്‍മാരെപ്പോലെ തിരക്കുള്ളവരാണ് ഇന്ന് സ്ത്രീകള്‍. ഭര്‍ത്താവ് ആഗ്രഹിക്കുന്ന പലകാര്യങ്ങളും ഇന്ന് തിരക്ക് കാരണം സ്ത്രീകള്‍ക്ക് നിറവേറ്റാന്‍ പറ്റുന്നില്ല. പക്ഷേ അത് മനസിലാക്കാതെ ഭാര്യയെ ഇവര്‍ നോവിച്ചു കൊണ്ടിരിക്കുമെന്നും അവര്‍ പറഞ്ഞു.

തനിക്ക് സിനിമാ രംഗത്ത് നിരവധി സൗഹൃദങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ അവയൊന്നും ആത്മാര്‍ത്ഥയുള്ളവയായിരുന്നില്ലെന്നും നീന പറഞ്ഞു. താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് തനിക്കു തോന്നിയിരുന്നു. അതോടെ ഈ സൗഹൃദങ്ങളെ താന്‍ ഉപേക്ഷിക്കുകയായിരുന്നു.