18 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗത്തിനിരയാക്കി
10 October 2014
മീററ്റ്: യുവാക്കള്‍ 18 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗത്തിനിരയാക്കി. മീററ്റിലെ പരിഷിത്ത്ഗഡിലായിരുന്നു സംഭവം. രണ്ടു യുവാക്കള്‍ ചേര്‍ന്ന് യുവതിയെ മൂന്നു ദിവസമാണ് മാനഭംഗത്തിനിരയാക്കിയത്. കാട്ടിലൂടെ സഹാദരനൊപ്പം യാത്രചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ യുവാക്കള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഇവര്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞൊരു വീട്ടില്‍ എത്തിച്ച് മാനഭംഗത്തിനിരയാക്കുകയായിരുന്നു.
യുവാക്കളുടെ കണ്ണുവെട്ടിച്ച് വീട്ടിലേക്ക് പെണ്‍കുട്ടി ഫോണ്ചെയ്യുകയും. തുടർന്ന് വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ രക്ഷപെടുത്തി. പ്രതികളിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ ഒളിവിലാണ്.