അതിർത്തിയിൽ വീണ്ടും പാക് വെടിവെപ്പ്

single-img
9 October 2014

3F2E6324-7CA3-41D0-A4EA-1BA275A7B4FA_w640_r1_s_cx0_cy3_cw0ജമ്മു കാശ്മീരിൽ വീണ്ടും പാക് വെടിവെയ്പ്പ്.അന്താരാഷ്ട്ര അതിര്‍ത്തിയിലെ 60 സുരക്ഷാ താവളങ്ങളെ ലക്ഷ്യം വെച്ചുണ്ടായ ആക്രമണത്തിൽ അഞ്ച് ഗ്രാമീണർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു.എല്ലാം ഉടന്‍ ശാന്തമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതീക്ഷ പ്രകടിപ്പിച്ചതിനു പിന്നാലെ ആയിരുന്നു പാക് ആക്രമണം.ഇന്നലെ രാത്രിയിലും പാകിസ്ഥാൻ ശക്തമായ ആക്രമണം തുടർന്നിരുന്നു.

സാംബ, കത്വ, ജമ്മു എന്നിവിടങ്ങളിലെ ഗ്രാമങ്ങളില്‍ രാത്രി തുടങ്ങിയ വെടിവെപ്പ് ബുധനാഴ്ച രാവിലെയും തുടര്‍ന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് ഒക്ടോബര്‍ ഒന്നിന് പാക് സേന തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ എട്ട് പേര്‍ മരിച്ചു. എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. അതിര്‍ത്തിഗ്രാമങ്ങളില്‍നിന്നു ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു. ജമ്മു മേഖലയില്‍ 16000-ലേറെപ്പേര്‍ ഗ്രാമങ്ങള്‍ വിട്ടുപോയി. പാക്കിസ്ഥാനിലും അതിര്‍ത്തിയില്‍നിന്ന് ആളൊഴിയുകയാണ്.

കശ്മീര്‍ പ്രശ്‌നം പാകിസ്താന്‍ ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചു. പ്രശ്‌നം ഇന്ത്യയും പാകിസ്താനും രമ്യമായി പരിഹരിക്കണമെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു.