മോഹന്‍ലാലിന്റെ ബ്ലോഗ് ഹാക്ക് ചെയ്തതിന് പ്രതികാരമായി പാക് സൈന്യത്തിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ തെറിവിളി

single-img
8 October 2014

pakisമലയാളികള്‍ വീണ്ടുഗ ഫേസ്ബുക്ക് കീഴടക്കുന്നു. സച്ചിനെ അറിയാത്ത മരിയ ഷറപ്പോവയ്ക്കും മംഗള്‍യാനെ പുച്ഛിച്ച ന്യൂയോര്‍ക്ക് ടൈംസിനും കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുത്തിതിന് പിന്നാലെ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഫേസ്ബുക്ക് പേജിലാണ് മലയാളത്തിലും മംഗ്ലീഷിലും ഇംഗ്ലീഷിലുമുള്ള തെറിവിളികളും ഭീഷണിയും നിറഞ്ഞത്. മോഹന്‍ലാലിന്റെ ബ്ലോഗ് ഹാക്ക് ചെയ്തത് പാക്കിസ്താന്‍കാര്‍ ആണെന്ന റിപ്പോര്‍ട്ടാണ് മലയാളികളെ ചൊടിപ്പിച്ചത്.

മോഹന്‍ലാലിന്റെ ബ്ലോഗായ ‘ദ കംപ്ലീറ്റ് ആക്ടര്‍’ ടീം സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. സൈറ്റില്‍ പാക്കിസ്ഥാന്‍ പതാകയും, കാശ്മീര്‍ സ്വതന്ത്യ്രമാക്കണം എന്ന സന്ദേശങ്ങളുമാണ് ഉണ്ടായിരുന്നത്. എന്ാല്‍ ഹാക്ക് ചെയ്ത് അരമണിക്കൂറിന് ശേഷം ബ്ലോഗ് തിരിച്ചുപിടിക്കുകയും ചെയ്തു. എന്നിട്ടും മലയാളികളുടെ കലി അടങ്ങിയില്ല.

പാക്കിസ്ഥാന്‍ ഹാക്കര്‍മാരാണ് ഇത് ചെയ്തത് എന്ന വാര്‍ത്തകളെ തുടര്‍ന്നാണ് പാക് സൈന്യത്തിന്റെ ഫേസ്ബുക്ക് പേജില്‍ തെറിവിളി തുടങ്ങിയത്. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിലാണ് കമന്റുകള്‍ നിരന്നത്. ആയിരത്തോളം കമന്റുകളാണ് മലയാളികളുടേതായി പാകിസ്ഥാന്‍ സൈന്യത്തിന് ലഭിച്ചത്.