ഇന്ത്യ ഭരിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി ഇനി ഒരു ഇന്ത്യക്കാരന്‍, അതും മലയാളി ഭരിക്കും; നമ്മുടെ യൂസഫലി

single-img
4 October 2014

yusafഇന്ത്യക്കാരെ മുഴുവന്‍ ഒരുകാലത്ത് അടക്കി ഭരിച്ച ബ്രിട്ടീഷ് ഈസറ്റ് ഇന്ത്യാ കമ്പനിയെ ഇനി ഒരു ഇന്ത്യക്കാരന്‍, അതും മലയാളി ഭരിക്കും. മലയാളി വ്യവസായി യുസഫലി ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഫൈന്‍ ഫുഡ് ലിമിറ്റഡിന്റെ 40 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയത്. ഈ ആഴ്ചതന്നെ ലണ്ടനില്‍ യൂസഫലിയുടെ എംകെ ഗ്രൂപ്പും ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മില്‍ കരാര്‍ ഒപ്പിട്ടേക്കും.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കും മുന്‍പ് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഓഹരികളാണ് ഇപ്പോള്‍ യൂസഫലി വാങ്ങുന്നത്. 1600 ഡിസംബര്‍ 31നു എലിസബത്ത് രാജ്ഞിയില്‍ നിന്നും ബ്രിട്ടീഷ് രാജകീയ അനുമതിപത്രം ലഭിച്ചത് മുതല്‍ ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളെ ഭരിക്കുന്ന ഒരു ഭരണസ്ഥാപനമായി മാറുകയായിരുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനി. 1874ല്‍ ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടുകൂടിയാണ് കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചത്.