ജമ്മുകാശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പില്‍ 2004 ല്‍ ചാവേറാക്രമണം നടത്തിയ തീവ്രവാദി ക്യാമ്പിലെ ഇന്‍സ്‌പെക്ടറുമായി സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെട്ടിരുന്നയാള്‍: മലയാളി കോണ്‍സ്റ്റബിളിന്റെ വെളിപ്പെടുത്തല്‍

single-img
25 September 2014

ayyappadas2004 ല്‍ ജമ്മുകാശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പില്‍ ചാവേറാക്രമണം നടത്തിയ തീവ്രവാദിയ്ക്ക്, ആ ക്യാമ്പിലെ ഇന്‍സ്‌പെക്ടറുമായി പ്രകൃതിവിരുദ്ധ ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. തീവ്രവാദിയുമായി നിരന്തരം സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെട്ടിരുന്ന ഉദ്യോഗസ്ഥനുമായുള്ള ബന്ധം മുതലെടുത്താണ് തീവ്രവാദി അക്രമണം നടത്തിയതെന്നും അന്ന് ക്യാമ്പിലുണ്ടായിരുന്ന സിആര്‍പിഎഫ് കോണ്‍സ്റ്റബിളും മലയാളിയുമായ അയ്യപ്പദാസ് വെളിപ്പെടുത്തുന്നു.

കാശ്മീരിലെ രാജ്ഭാഗ് സിആര്‍പിഎഫ് ക്യാമ്പില്‍ 2004 ആഗസ്ത് 4ന് രണ്ടു ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തിയതില്‍ ഒരു മലയാളി ഉള്‍പ്പടെ ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.അന്ന് അതേ ക്യാമ്പിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ പാലക്കാട് കോട്ടായി സ്വദേശി അയ്യപ്പദാസാണ് ഒരു സ്വകാര്യ മലയാള ചാനലിനോട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് സിആര്‍പിഎഫ് മേധാവികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അയ്യപ്പദാസ് ആരോപിക്കുന്നു.