ഡല്‍ഹി ഹൈക്കോടതി റോബര്‍ട്ട് വദേരയ്ക്കെതിരായ പൊതുതാല്പര്യ ഹര്‍ജി തള്ളി

16 September 2014
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വദേരയുടെ കമ്പിനി നടത്തിയ വിവാദ ഭൂമിയിടപാടുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. വധേരയുടെ കമ്പിനി ഹരിയാനയിലെ ഗുഡ്ഗാവില്‍ കൃഷി ഭൂമി അനധികൃതമായി വാങ്ങിക്കൂട്ടിയെന്നായിരുന്നു ആരോപണം. സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം ആവശ്യപ്പെട്ടള്ള പൊതുതാല്പര്യ ഹര്‍ജിയാണ് തള്ളിയത്.