ചാമ്പ്യന്‍സ് ലീഗ് ട്വന്റി- 20:ആദ്യ യോഗ്യത മത്സരത്തിൽ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സിന് ജയം

single-img
14 September 2014

nkചാമ്പ്യന്‍സ് ലീഗ് ട്വന്റി- 20 ക്രിക്കറ്റിലെ ആദ്യ യോഗ്യത മത്സരത്തിൽ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സിന് ജയം. സതേണ്‍ എക്‌സ്പ്രസിനെ 7 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. മഴമൂലം 10 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സതേണ്‍ എക്‌സ്പ്രസ് 5 വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ 3 പന്ത് ബാക്കി നില്‍ക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ ഡിസ്ട്രിക്റ്റ്‌സ് ലക്ഷ്യത്തിലെത്തുകയായിരുന്നു. 29 പന്തിൽ 52 റൺസടിച്ച കെയ്ൻ വില്യംസണാണ് ഡിക്ട്രിറ്റ്സിന്റെ വിജയത്തിൽ നിർണായകമായത്. കെയ്നാണ് തന്നെയാണ് മാൻ ഓഫ് ദി മാച്ച്.