സംസ്ഥാന സര്‍ക്കാര്‍ 158 കോടി ഓവര്‍ഡ്രാഫ്റ്റ് തിരിച്ചടച്ചു

single-img
11 September 2014

INDIAN_RUPEE_MONEYഓവര്‍ ഡ്രാഫ്റ്റായി എടുത്ത 158 കോടി സംസ്ഥാന സര്‍ക്കാര്‍ രൂപ തിരിച്ചടച്ചു. വേയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സും തിരിച്ചടച്ചു. കടപ്പത്ര വില്‍പനയിലൂടെ 500 കോടി രൂപ ലഭിച്ചതോടെയാണ് ഓവര്‍ഡ്രാഫ്റ്റ് തിരിച്ചടയ്ക്കാന്‍ വഴിതെളിഞ്ഞത്. ഇതോടെ ട്രഷറി പൂട്ടല്‍ ഭീഷണിയില്‍ നിന്നു സംസ്ഥാനം തത്കാലത്തേക്കു രക്ഷപ്പെട്ടു.

ഈ മാസത്തെ നികുതി വരുമാനം ട്രഷറിയിലേക്ക് ഇന്നലെ മുതല്‍ എത്തിത്തുടങ്ങി. കേന്ദ്ര നികുതിവിഹിതവും ഇനിയുള്ള ദിവസങ്ങളില്‍ ലഭിച്ചു തുടങ്ങും. ചെലവുകള്‍ നിയന്ത്രണമില്ലാതെ വര്‍ധിക്കുമ്പോഴും റവന്യു വരുമാനത്തില്‍ പ്രതീക്ഷിച്ച വര്‍ധന ലഭിക്കാത്തതാണു നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം. ബിവറേജസ് കോര്‍പറേഷനില്‍ നിന്ന് 300 കോടി രൂപ മുന്‍കൂര്‍ നികുതിയായി കഴിഞ്ഞ ദിവസം ട്രഷറിയിലേക്ക് അടച്ചിരുന്നു.