മനോജ് വധത്തില്‍ പങ്കില്ലെന്ന് സിപിഎം

single-img
11 September 2014

cpmകണ്ണൂരിലെ ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിന്റെ വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം സംസ്ഥാനഘടകം. ഇക്കാര്യം അറിയിച്ച് സംസ്ഥാനഘടകം പിബിക്ക് റിപ്പോര്‍ട്ട് നല്കി.

പാര്‍ട്ടിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും സംസ്ഥാനനേതാക്കള്‍ പിബിയെ അറിയിച്ചു. സിപിഎമ്മിന്റെ അടവുനയം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ചയാരംഭിച്ച പിബി യോഗത്തിലാണ് സംസ്ഥാനഘടകം ഇക്കാര്യം വ്യക്തമാക്കിയത്. മനോജ് വധത്തില്‍ പങ്കില്ലെന്ന് സംസ്ഥാനഘടകം അറിയിച്ചതായി സിപിഎം ദേശീയനേതാവ് സീതാറാം യെച്ചൂരി അറിയിച്ചു.