പൂ പറിക്കാനായി വീട്ടിലെത്തിയ ഒമ്പതു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാസ്റ്റർ പിടിയിൽ.

single-img
11 September 2014

rape-minorഒമ്പതുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാസ്റ്റർ പിടിയിലായി. പൂപറിക്കാനായി വീട്ടിലെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് തിരുവനന്തപുരം പ്രസന്നവിലാസത്തിൽ ദേവരാജിനെയാണ്(64) അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂലായ് 27നാണ് സംഭവം. പൂ പറിക്കാനായി വീട്ടിലെത്തിയ പെൺകുട്ടിയെ പേന തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പീഡനശ്രമത്തിനിടെ കുട്ടി വീട്ടിലേക്ക് ഓടിരക്ഷപെടുകയായിരുന്നു. . ദിവസങ്ങൾക്കു ശേഷം സ്കൂളിലെ അദ്ധ്യാപികയോടാണ് സംഭവം കുട്ടി തുറന്നുപറഞ്ഞത്. പിടിഎയും ചൈൽഡ് ലൈൻ അധികൃതരും പ്രശ്നത്തിൽ ഇടപെട്ടു. പരാതിയെ തുടർന്ന് കുട്ടമ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.