വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ഇന്ന് 13 വയസ്

single-img
11 September 2014

download (18)വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ഇന്ന് 13 വയസ്. അമേരിക്കയുടെ അഭിമാന സ്തംഭങ്ങളായി തലയുര്‍ത്തി നിന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങള്‍ക്ക് നേരെ അല്‍ക്വയ്ദ ചാവേറുകള്‍ യാത്രാവിമാനങ്ങള്‍ ഇടിച്ചിറക്കിയ ദിവസം. 2001 സെപ്റ്റംബര്‍ 11ന് രാവിലെയായിരുന്നു ലോകത്തെ ഞെട്ടിച്ച അല്‍ക്വയ്ദയുടെ ആക്രമണം.

 

19 ഭീകരര്‍ ചേര്‍ന്നു തട്ടിയെടുത്ത യാത്രാവിമാനങ്ങള്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടത് മൂവായിരത്തോളം പേര്‍ക്ക്. അതീവസുരക്ഷാ മേഖലയെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണും അന്ന് ചാവേറുകളുടെ ആക്രമണത്തിന് ഇരയായി.

 

എന്നാൽ ഒസാമ ബിന്‍ ലാദനെ പ്രതിസ്ഥാനത്തു നിര്‍ത്തി അമേരിക്ക തീവ്രവാദ വിരുദ്ധ യുദ്ധം പ്രഖ്യാപിച്ചു. ലാദനെ പിടികൂടാനെന്ന പേരില്‍ അഫ്ഗാനില്‍ നടത്തിയ അധിനിവേശവും തുടര്‍ന്നുണ്ടായ ആള്‍നാശവും ചരിത്രത്തിന്റെ മറ്റൊരു ഭാഗം. ഒടുവില്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ വെച്ച് അമേരിക്കന്‍ സൈന്യം ബിന്‍ ലാദനെ ഇല്ലാതാക്കി. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ പലസ്ഥലങ്ങളിലും ഇന്ന് മരിച്ചവരെ ഓര്‍മ്മിച്ചുകൊണ്ട് പ്രാര്‍ത്ഥനകള്‍ നടത്തും.