മലയാളികളെ സ്‌നേഹം കൊണ്ട് വീര്‍പ്പ് മുട്ടിച്ച് യു.എ.ഇ സര്‍ക്കാര്‍; ഗവണ്‍മെന്റ് ബോര്‍ഡുകളില്‍ ഓണാശംസകള്‍: തിരുവോണ ദിവസം ഇന്ത്യയിലേക്കുള്ള കോളുകളില്‍ വന്‍ ഇളവും

single-img
9 September 2014

RTIസാധാരണയായി അറബ് ദേശീയ ആഘോഷങ്ങളും പ്രധാന മുന്നറിയിപ്പുകളും മാത്രം രേഖപ്പെടുത്തി കാണിക്കാറുള്ള ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി( ആര്‍.ടി.എ.) യുടെ ബോര്‍ഡുകളില്‍ തിരുവോണദിനമായ ഞായറാഴ്ച പ്രത്യക്ഷപ്പെട്ട ‘ഹാപ്പി ഓണം’ സന്ദേശം മലയാളികള്‍ക്ക് സന്തോഷവും കൗതുകവുമായി.

മലയാളികളുടെ ദേശീയ ആഘോഷം ഒരുദിനം മുഴുവന്‍ യാത്രികര്‍ക്ക് സന്ദേശമായി പ്രത്യക്ഷപ്പെട്ടത് ആദ്യമായായിരുന്നു. ഒരു നാടിന്റെ ദേശീയോത്സവം ദുബായില്‍ ബോര്‍ഡുകളില്‍ സ്ഥാനം പിടിച്ചത് ഇന്ത്യക്കാര്‍ക്കുള്ള ഓണസമ്മാനംതന്നെയായി.

ഹാപ്പി ഓണം സന്ദേശം അവിശ്വസനീയതയാണ് എല്ലാവരിലും ഉണ്ടാക്കിയത്. യു.എ.ഇ. ഗവണ്‍മെന്റ് പ്രവാസികളായ മലയാളികള്‍ക്ക് നല്കിയ ഏറ്റവും വലിയ ഓണസമ്മാനമാണ് ആര്‍.ടി.എ. ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ട ‘ഹാപ്പി ഓണം’ സന്ദേശമെന്ന് പരക്കെ അഭിപ്രായപ്പെട്ടു.

ഇതിനുമുന്‍പ് യു.എ.ഇ. ടെലി കമ്യൂണിക്കേഷന്‍ അതോറിറ്റിയായ ‘എത്തിസലാത്ത്’ തിരുവോണ ദിവസം ഇന്ത്യയിലേക്ക് വിളിക്കുന്ന എല്ലാ അന്താരാഷ്ട്ര കോളുകള്‍ക്കും ഇളവ് പ്രഖ്യാപിച്ചുകൊണ്ട് മലയാളികളുടെ ഓണാഘോഷങ്ങളില്‍ പങ്കു ചേര്‍ന്നിരുന്നു.