സയീദ് അജ്മലിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഐ.സി.സി സസ്പെന്‍ഡ് ചെയ്തു
9 September 2014
പാകിസ്താന്റെ മുന്‍നിര സ്പിന്നറും ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനുമായിരുന്ന സയീദ് അജ്മലിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഐ.സി.സി സസ്പെന്‍ഡ് ചെയ്തു. നിയമവിധേയമല്ലാത്ത ബൗളിംഗിന്റെ പേരില്‍ ആണ് നടപടി.
അജ്മലിന്റെ ബൗളിങ് ആക്ഷന്‍ സംശയകരമാണെന്ന് അമ്പയര്‍മാര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിച്ചിരുന്നു. കരിയറില്‍ രണ്ടാം തവണയാണ് നിയമവിധേയമല്ലാത്ത ബൗളിങ്ങിന്റെ പേരില്‍ അജ്മല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കൂടുതല്‍ പരിശോധനയ്ക്ക് ശേഷം ആണ് ഐ.സി.സി അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്.