60 ബ്രിട്ടീഷ് യുവതികള്‍ ക്രൈസ്തവ മതം ഉപേക്ഷിച്ച് വിശുദ്ധയുദ്ധത്തിനായി സിറിയയിലേക്ക് പോയി

single-img
9 September 2014

aksa

സിറിയയിലേക്ക് വിശുദ്ധയുദ്ധത്തിനായി ബ്രിട്ടണില്‍ നിന്നും 60 യുവതികള്‍ പോയതായി റിപ്പോര്‍ട്ട്. ഇതില്‍ 90 ശതമാനം പേരും ക്രൈസ്തവ മതം ഉപേക്ഷിച്ചാണ് സിറിയയിലേക്ക് പോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടണിലെ ഗ്ലാസ്‌ഗോയില്‍ താമസിക്കുന്ന പുരോഗമന ചിന്താഗതിയുള്ള ഇസ്ലാം മത വിശ്വാസികളായ മതാപിതാക്കളാണ് തങ്ങളുടെ 20 വയസുകാരി മകളും ഇത്തരത്തില്‍ ഐഎസ്‌ഐഎസ് ഭീകര്‍ക്കൊപ്പം യുദ്ധത്തിനായി പോയെന്ന വെളിപ്പെടുത്തല്‍ ബ്രിട്ടണിലെ ഒരു പ്രമുഖ പത്രമാണ് പുറത്തു വിട്ടിരിക്കുന്നത്.

അക്‌സാ മുഹമ്മൂദ് എന്നാണ് യുവതിയുടെ പേര്. തങ്ങളുടെ മകളെ ആരോ പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് അവിടേക്ക് കൊണ്ടു പോയതെന്നും ഇവര്‍ പറയുന്നു. അക്‌സാ സിറിയില്‍ ഉള്ള ഒരു ഐഎസ്‌ഐഎസ് ഭീകരനെ തന്നെയാണ് വിവാഹം കഴിച്ചിരിക്കുന്നതും. 2013 നവംബറിലാണ് ഇവര്‍ സിറിയക്ക് കടന്നത്. സ്ത്രീകളുടെ ഒരു പ്രത്യേക പോലീസ് സംവിധാനം തന്നെ ഇവരെ ഉപയോഗപ്പെടുത്തി സിറിയില്‍ രൂപീകരിച്ചിട്ടുണ്ട്. മതപരമായ നിയമത്തില്‍ നിന്നും വ്യതിചലിക്കുന്ന സ്ത്രീകളെ ശിക്ഷിക്കുന്നതിനായാണ് ഇത്തരത്തില്‍ രൂപീകരിച്ചിട്ടുള്ള വനിതാ പോലീസുകളെ ഉപയോഗിക്കുന്നത്.

സിറിയയിലേക്കു വിശുദ്ധയുദ്ധത്തിനായി കടന്നിട്ടുള്ള പെണ്‍കുട്ടികള്‍ എല്ലാം തന്നെ 18 വയസിനും 24 വയസിനും ഇടയിലുള്ളവരാണ്. പതിനാറു വയസുള്ള ഇരട്ട സഹോദരിമാരും രണ്ടു കുട്ടികളുടെ അമ്മയായവരും സിറിയയിലേക്കു പോയവരുടെ പട്ടികയില്‍പ്പെടും.