കാഷ്മീര്‍ പ്രളയം ദേശീയ ദുരന്തമെന്ന് പ്രധാനമന്ത്രി

single-img
8 September 2014

_75047784_modi-gettyജമ്മു കാഷ്മീരിലെ പ്രളയം ദേശീയ ദുരന്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന് 1,000 കോടി രൂപയുടെ പ്രത്യേക സഹായം നല്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങള്‍ വ്യോമമാര്‍ഗം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം സഹായം പ്രഖ്യാപിച്ചത്.

പ്രളയ ബാധിതര്‍ക്ക് എല്ലാ സഹായവും കേന്ദ്രം നല്കും. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സൈനികരെ വിട്ടു നല്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തലസ്ഥാനമായ ശ്രീനഗറിന്റെ സ്ഥിതി വളരെ മോശമാണ്. പാക് അധീന കഷ്മീരിലെ പ്രളയബാധിതരെ സഹായിക്കാനും ഇന്ത്യ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.