മദ്യത്തിനെതിരേ ഒന്നിക്കണമെന്ന് തമിഴ്നാട് കോണ്‍ഗ്രസ്
5 September 2014
മദ്യവിപത്തിനെതിരേ കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒന്നിക്കണമെന്നു തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജ്ഞാനദേശികന്. തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പറേഷന്റെ മദ്യശാലകളാണ് ക്രമസമാധാന പ്രശ്നങ്ങള്‍ക്കു കാരണം. നിരവധി യുവാക്കള്‍ മദ്യത്തിന് അടിമകളാകുന്നുവെന്നും നിരവധി കുടുംബങ്ങള്‍ ശിഥിലമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മദ്യശാലകള്‍ വഴി തമിഴ്നാട് സര്‍ക്കാരിനു പ്രതിവര്‍ഷം ലഭിക്കുന്നത് 24,000 കോടി രൂപയാണ്.