മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തി; സംസ്ഥാനത്ത് ആദ്യമായി ഒരു കൊലപാതകക്കേസില്‍ യു.എ.പി.എ ചുമത്തി
5 September 2014
ആര്‍എസ്എസ് നേതാവ് കതിരൂരിലെ എളന്തോടത്ത് മനോജ് വധക്കേസ് പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തി. വധക്കേസുകളിലെ പ്രതികളെ വിചാരണ കൂടാതെ സാധാരണ 90 ദിവസം വരെയാണു ജാമ്യം നല്‍കാതെ തടവില്‍ വയ്ക്കാവുന്നത്. എന്നാല്‍, യുഎപിഎ ചേര്‍ത്തതോടെ 180 ദിവസം വരെ തടവില്‍ വയ്ക്കാം. ഇതുമൂലം അന്വേഷണസംഘത്തിനു കുറ്റപത്രം സമര്‍പ്പിക്കാന്‍ ആറുമാസം സമയവും ലഭിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയ കൊലപാതകക്കേസില്‍ യുഎപിഎ ചുമത്തുന്നത്.