പൂര്‍ണ്ണ ഗര്‍ഭിണിയായ അവള്‍ കാലവര്‍ഷത്തില്‍ കുലംകുത്തിയൊഴുകുന്ന പുഴ ഒരു കിലോമീറ്ററോളം നീന്തിക്കടന്നു

single-img
3 September 2014

Yellovaപുര്‍ണ്ണ ഗര്‍ഭിണിയായ അവള്‍ കാലവര്‍ഷത്തില്‍ കുലംകുത്തിയൊഴുകുന്ന പുഴ ഒരു കിലോമീറ്ററോളം നീന്തിക്കടന്നു, തന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനു വേണ്ടി. ദക്ഷിണകര്‍ണ്ണാടകക്കാരിയായ യെല്ലാവയാണ് സാഹസികമായി പുഴനീന്തിക്കടന്ന് ആശുപത്രിയില്‍ അശപത്രിയിലെത്തി ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

മൂന്നാഴ്ച മുമ്പാണ് ഒമ്പത് മാസം ഗര്‍ഭിണിയായ യെല്ലോവ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ കൃഷ്ണനദി നീന്തിക്കടന്നത്. യെല്ലോവയുടെ വീട് കൃഷ്ണാ നദിയാല്‍ ചുറ്റപ്പെട്ട ഒരു ഗ്രാമത്തിലായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രമൊന്നുമില്ലാത്ത അവിടെ നിന്നും തന്റെ പ്രസവത്തിനു വേണ്ടിയാണ് അവള്‍ ഇത്തരമൊരു സാഹസികതയ്ക്ക് തുനിഞ്ഞത്.

14 അടിയോളം വെള്ളമുണ്ടായിരുന്ന പുഴയിലൂടെയായിരുന്നു യെല്ലോവ നീന്തിയത്. കനത്ത ഒഴുക്കുണ്ടായിരുന്ന പുഴയില്‍ നീന്തുന്ന കാര്യം സാഹസം തന്നെയാണെന്ന് അവള്‍ക്കറിയാമായിരുന്നു. പക്ഷേ പിറക്കാനിരിക്കുന്ന കുഞ്ഞിനെയോര്‍ത്തപ്പോള്‍ അവള്‍ക്ക് അതല്ലാതെ മറ്റുമാര്‍ഗ്ഗവുമില്ലായിരുന്നു. പരിചയസമ്പന്നര്‍ പോലും മടിച്ചു നില്‍ക്കുന്ന ആ സമയത്ത് യെല്ലോവയുടെ അച്ഛനും സഹോദരന്‍മാരുമാണ് അവള്‍ക്ക് ധൈര്യം പകര്‍ന്നത്.

യെല്ലോവയുടെ മനക്കരുത്തിനും ധൈര്യത്തിനും ആശുപത്രി അധികൃതരുടെ സമ്മാനവും ലഭിച്ചു കഴിഞ്ഞു. പ്രസവച്ചിലവുകളടക്കം എല്ലാ ചികിത്സകളും ആശുപത്രി അധികൃതര്‍ സൗജന്യമായാണ് നല്‍കിയത്.