ആര്‍.എസ്‌.എസ്‌. നേതാവ്‌ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയെ നേരിട്ടുവിളിച്ചു അതൃപ്‌തി അറിയിച്ചു

single-img
3 September 2014

downloadകണ്ണൂരില്‍ ആര്‍.എസ്‌.എസ്‌. നേതാവ്‌ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരിട്ടുവിളിച്ചു അതൃപ്‌തി അറിയിച്ചു. കൊലപാതകം നടന്ന്‌ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിലുള്ള പ്രതിഷേധവും രാജ്‌നാഥ്‌ സിംഗ്‌ മുഖ്യമന്ത്രിയെ അറിയിച്ചു.

 
കണ്ണൂരിലേക്കു മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥനെ അയച്ചിട്ടുണ്ടെന്നും അക്രമം നിര്‍ത്താന്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിയെ അറിയിച്ചിട്ടുണ്ട്‌.

 

നേരത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി കേരള ചീഫ്‌ സെക്രട്ടറിയോടു റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടതിനെ തൊട്ടുപിന്നാലെയാണ്‌ ആഭ്യന്തമന്ത്രി തന്നെ നേരിട്ടു മുഖ്യമന്ത്രിയെ നേരിട്ടു വിളിച്ചത്‌.ആര്‍. എസ്‌.എസ്‌. തലവന്‍ മോഹന്‍ ഭാഗവതും ബി.ജെ.പിഅധ്യക്ഷന്‍ അമിത്‌ ഷായും കേരളത്തിലുള്ള ദിവസം ആര്‍. എസ്‌.എസ്‌. നേതാവിനെ കൊലപ്പെടുത്തിയതു കേന്ദ്ര സര്‍ക്കാര്‍ അതീവ ഗൗരവമായാണ്‌ എടുത്തിരിക്കുന്നത്‌.

 

അന്വേഷണം കേന്ദ്ര ഏജന്‍സിയായ സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന്‌ ഇതിനകം തന്നെ സംസ്‌ഥാനത്തെ ബി.ജെ.പി. നേതൃത്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിട്ടുണ്ട്‌.