തന്റെ പരാജയം സഭയും മകാണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണെന്ന ഒ. രാജഗോപാലിന്റെ പ്രസ്താവന വാസ്തവവിരുദ്ധമെന്ന് കെആര്‍എല്‍സിസി

single-img
3 September 2014

31VBG_RAJAGOPAL_516964eതിരുവനന്തപുരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം സഭയും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന ഒ. രാജഗോപാലിന്റെ പ്രസ്താവന വാസ്തവ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്നു കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ രാഷ്ട്രീയകാര്യസമിതി കണ്‍വീനര്‍ ഷാജി ജോര്‍ജ് പത്രക്കുറിപ്പില്‍ പറഞ്ഞു.

സോണിയാ ഗാന്ധിയുടെയോ കോണ്‍ഗ്രസ് നേതാക്കളുടെയോ അഭിപ്രായങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുവന്നവരല്ല കേരളത്തിലെ ലത്തീന്‍ സമുദായം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് തീരദേശജനതയുടെയും പിന്നോക്ക ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ ലത്തീന്‍ സമുദായം രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഈ പ്രശ്‌നങ്ങളോടു രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിച്ച നിലപാടുകള്‍ക്കനുസരിച്ചാണു സമുദായാംഗങ്ങള്‍ തെരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കാളികളായതെന്നും പത്രക്കുറിപ്പ് പറയുന്നു.