ജനാധിപത്യത്തില്‍ അവസാന വാക്ക് ഉദ്യോഗസ്ഥനാണോയെന്ന് മുഖ്യമന്ത്രി

single-img
3 September 2014

M_Id_279187_Oommen_Chandyജനാധിപത്യത്തില്‍ അവസാന വാക്ക് ഉദ്യോഗസ്ഥനാണോ യെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്ലസ് ടു കേസില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശ മറികടന്ന് അനുവദിച്ച പ്ലസ് ടു സ്‌കൂളുകളും ബാച്ചുകളും സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി പറയുന്നതു പോലെ പ്ലസ് ടു കേസില്‍ അനുസരിക്കുമെന്നും എന്നാല്‍ ഉദ്യോഗസ്ഥന്‍ പറയുന്നത് അനുസരിക്കണമെന്ന രീതി ശരിയാണോയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.