പ്രധാനമന്ത്രിയുടെ പ്രസംഗം കുട്ടികളെ കേള്‍പ്പിക്കണമോയെന്ന കാര്യം അതത് സ്‌കൂളുകളില്‍ തീരുമാനിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി

single-img
3 September 2014

Modiഅധ്യാപക ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗം കുട്ടികളെ കേള്‍പ്പിക്കണമോയെന്ന കാര്യം അതത് സ്‌കൂളുകളില്‍ തീരുമാനിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി. ഇക്കാര്യത്തില്‍ സ്‌കൂളുകളുടെ താത്പര്യമനുസരിച്ച് തീരുമാനമെടുക്കാം. സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച പൊതുവായ ഒരു നിര്‍ദേശവും നല്‍കുന്നില്ലെന്ന് മന്ത്രി പി. കെ. അബ്ദുറബ്ബ് പറഞ്ഞു.

 

ആദ്യം കേന്ദ്ര മാനവശേഷി വകുപ്പില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗം കുട്ടികളെ കേള്‍പ്പിക്കണമെന്ന നിര്‍ദേശം ലഭിച്ചിരുന്നത്. ഇതിന്റെയടിസ്ഥാനത്തിലാണ് ഡി. പി.ഐ നിര്‍ദേശം നല്‍കിയത്. എന്നാല്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍ തന്നെ ഈ നിലപാടില്‍ നിന്ന് പിന്നാക്കം പോയി. പ്രസംഗം കുട്ടികളെ കേള്‍പ്പിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.