പ്രധാനമന്ത്രിയുടെ പ്രസംഗം സ്‌കൂളുകളില്‍ കേള്‍പ്പിക്കുന്നത് നിര്‍ബന്ധമല്ലെന്ന് അബ്ദുറബ്ബ്; ഇക്കാര്യത്തില്‍ സ്‌കൂളുകള്‍ക്ക് തീരുമാനമെടുക്കാം

single-img
3 September 2014

narendra-modi-feb-1അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം സ്‌കൂളുകളില്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ബന്ധമല്ലെന്നും ഇക്കാര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവരുടെ പൊതുവികാരം അനുസരിച്ച് തീരുമാനമെടുക്കാമെന്നു മന്ത്രി പി.കെ അബ്ദുറബ്. പ്രസംഗം സംപ്രേക്ഷണം ചെയ്യുന്നതു നിര്‍ബന്ധമല്ലെന്നു കേന്ദ്രത്തില്‍നിന്നു പുതിയ അറിയിപ്പു വന്നിട്ടുണ്ട്. അതാതു സ്ഥലത്തെ സ്‌കൂളുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപക ദിനത്തില്‍ വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി സംവദിക്കുന്നതു നിര്‍ബന്ധമായും സംപ്രേക്ഷണം ചെയ്യണമെന്ന ഡിപിഐയുടെ നിര്‍ദേശം വിവാദമായിരുന്നു.