കണ്ണൂരില്‍ സിപിഎം ഓഫിസിനു നേരേ ബോംബേറ്

single-img
3 September 2014

cpm_office_090314ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂര് പള്ളിക്കുന്നില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസിനു നേരേ ബോംബേറുണ്ടായി. പെരളശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ തകര്‍ത്തു. പള്ളിക്കുന്നിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരേ കഴിഞ്ഞ രാത്രിയാണ് ബോംബേറുണ്ടായത്. ബോംബേറില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. സംഭവസമയത്ത് ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല. സ്‌ഫോടന ശബ്ദം കേട്ട് സമീപവാസികള്‍ സിപിഎം നേതാക്കളെ വിവരം അറിയിക്കുകയായിരുന്നു. സിപിഎം പള്ളിക്കുന്ന് ലോക്കല്‍ സെക്രട്ടറി സജീവന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.