രണ്ട് ദിവസം മോർച്ചറിയിൽ;ഒടുവിൽ ജീവിതത്തിലേക്ക്

single-img
2 September 2014

aligarh-2_350_090214090403രണ്ട് ദിവസം ആശുപത്രി മോര്‍ച്ചറിയില്‍ കിടന്ന യുവാവ് മരിച്ചിട്ടില്ലെന്ന് കണ്ടെത്തി.ഉത്തര്‍പ്രദേശിലെ അലിഗറിലാണ് സംഭവം.പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എത്തിയ പോലീസാണ് യുവാവ് മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്.

ആഗസ്റ്റ് 20നാണു പോലീസ് അബോധാവസ്ഥയിൽ കണ്ട യുവാവിനെ ചികിൽസയ്ക്കായി ആശുപത്രിയിൽ എത്തിച്ചത്.ആഗസ്റ്റ് 29 വരെ ചികിത്സ തുടര്‍ന്നതിന് ശേഷം ആശുപത്രി അധകൃതര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ശ്വാസം നിലച്ചതിനെ തുടർന്ന് മരണം സ്ഥിരീകരിച്ച ഡോക്ടർമാർ യുവാവിനെ മോർച്ചറിയിലേക്ക് മാറ്റി.

പോസ്റ്റ്മോർട്ടം നടത്തുന്നതിനു മുൻപുള്ള നടപടികൾ പൂർത്തീകരിക്കാൻ എത്തിയ പോലീസുകാരാണു യുവാവ് ശ്വാസം വലിക്കുന്നത് കണ്ടെത്തിയത്.യുവാവിനെ ഉടൻ ഐസിയുവിലേക്ക് മാറ്റി

സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചീഫ് മെഡിക്കല്‍ സുപ്രണ്ട് പറഞ്ഞു