കോടതി പരാമര്‍ശം ഉമ്മന്‍ ചാണ്ടിക്കേറ്റ കനത്ത പ്രഹരമെന്ന് വിഎസ്

single-img
1 September 2014

Achuthanandan_jpg_1241752fസുപ്രീം കോടതിയുടെ പാമോയില്‍ കേസിലെ പരാമര്‍ശം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മ്മന്‍ചാണ്ടി ടൈറ്റാനിയം കേസ് അടക്കം വിവിധ കേസുകളില്‍ സ്ഥിരമായി തിരിച്ചടി നേരിട്ടുവരികയാണ്. മുഖ്യമന്ത്രിക്കു കീഴിലെ പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്ന പ്രതിപക്ഷവാദം ശരിവയ്ക്കുന്നതാണ് കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശമെന്നും വിഎസ് പറഞ്ഞു.