ടൈറ്റാനിയം കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ
1 September 2014
മുന്‍ വ്യവസായ സെക്രട്ടറി ടി. ബാലകൃഷ്ണന്റെ ഹര്‍ജിയില്‍ ടൈറ്റാനിയം കേസിലെ തുടരന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണ് കോടതി സ്റ്റേ അനുവദിച്ചത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതും സ്റ്റേ ചെയ്തിട്ടുണ്ട്. ബാലകൃഷ്ണനേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.
തന്റെ വാദങ്ങള്‍ പൂര്‍ണമായും പരിഗണിക്കാതെയാണ് കേസില്‍ കക്ഷിചേര്ത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ടി. ബാലകൃഷ്ണന് ഹര്‍ജി നല്‍കിയത്. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതു തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത്.