ശേഷിക്കുന്ന ബാറുകള്‍കൂടി പൂട്ടുമ്പോള്‍ സംസ്‌ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി:രമേശ്‌ ചെന്നിത്തല

single-img
1 September 2014

download (50)ശേഷിക്കുന്ന ബാറുകള്‍കൂടി പൂട്ടുമ്പോള്‍ സംസ്‌ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടിവരുമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല.സാമ്പത്തിക പ്രതിസന്ധി മൂലം സംസ്‌ഥാനത്ത്‌ പുതിയ പോലീസ്‌ സ്‌റ്റേഷനുകളോ തസ്‌തികളോ അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

കേരളത്തില്‍ പോലീസ്‌ സര്‍വകലാശാല ആരംഭിക്കും.ഗുജറാത്ത്‌ രാജസ്‌ഥാന്‍ പഞ്ചാബ്‌ എന്നീ മൂന്ന്‌ സംസ്‌ഥാനങ്ങളില്‍ മാത്രമാണ്‌ പോലീസ്‌ സര്‍വകലാശാലയുള്ളത്‌. സര്‍വകലാശാല ആരംഭിക്കുന്നതോടെ പോലീസിന്‌ എല്ലാ മേഖലകളിലും കഴിവു തെളിയിക്കാനാകും അദ്ദേഹം പറഞ്ഞു .

 

മികച്ച സേവനമാണ്‌ സംസ്‌ഥാനത്തെ സ്‌റ്റുഡന്റ്‌സ്‌ പോലീസ്‌ കേഡറ്റിന്റേത്‌. ഇവര്‍ക്കുകൂടി പഠിക്കാനുള്ള അവസരംകൂടി ഇവിടെ ലഭ്യമാക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രതികളെ വിചാരണ ചെയ്യുന്ന രീതി എല്ലാ ജയിലുകളിലേക്കും വ്യാപിപ്പിക്കും.

 
കോടതികളിലും ജയിലുകളിലുമായി പ്രതികളെ കൊണ്ടുപോകുന്നതിനായി ദിനംപ്രതി മൂവായിരത്തിധികം പോലീസുകാരാണു പ്രവര്‍ത്തിക്കുന്നത്‌. ഇവരുടെ ജോലിഭാരം കുറയ്‌ക്കാന്‍ ഇത്‌ പ്രയോജനപ്പെടും എന്നും മന്ത്രി പറഞ്ഞു.മണ്ണഞ്ചേരി പോലീസ്‌ സ്‌റ്റേഷന്‍ കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.