പാകിസ്ഥാനില്‍ പ്രക്ഷോഭകാരികള്‍ സെക്രട്ടേറിയറ്റിനുള്ളില്‍ കടന്നു

single-img
1 September 2014

Pakistanആഭ്യന്തര പ്രക്ഷോഭം രൂക്ഷമായ പാക്കിസ്ഥാനില്‍ പ്രക്ഷോഭകാരികള്‍ സെക്രട്ടേറിയറ്റിലും പ്രധാനമന്ത്രിയുടെ വസതിയിലും കടന്നു. പ്രക്ഷോഭകാരികളെ നിയന്ത്രിക്കാനായി സര്‍ക്കാര്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിരിക്കുകയാണ്. പാക് അവാമി തെഹ്‌രീക് തലവന്‍ തഹിറുള്‍ ക്വാദ്രി സെക്രട്ടേറിയറ്റ് ലക്ഷ്യമാക്കി നീങ്ങുകയാണ്. സ്ഥലത്ത് ജാഗ്രതാ നിര്‍ദേശവും നല്കിയിട്ടുണ്ട്.

ഇപേ്ാഴത്തെ പ്രതിസന്ധിക്ക് സമാധാനപരമായി പരിഹാരം കാണുന്നതിനായി സൈന്യം ചര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് അക്രമമുണ്ടായത്. സെക്രട്ടേറിയറ്റിന്റെ ഗേറ്റ് തകര്‍ത്ത് അകത്തു പ്രവേശിച്ച പ്രക്ഷോഭകര്‍ പോലീസിനു നേരെ കല്ലേറ് നടത്തി. ഇതേത്തുടര്‍ന്ന് പോലീസ് സമരക്കാര്‍ക്കു നേരെ റബര്‍ ബുള്ളറ്റുകളും കണ്ണീര്‍വാതക ഷെല്ലുകളും പ്രയോഗിച്ചു.

24 മണിക്കൂറിനുള്ളില്‍ രാജിവച്ചൊഴിയണമെന്ന തെഹ്‌രികെ-ഇ-ഇന്‍സാഫ് നേതാവ് ഇമ്രാന്‍ഖാന്റെയും തഹിറുള്‍ ക്വാദ്രിയുടെയും അന്ത്യശാസനം പ്രധാനമന്ത്രി നവാസ് ഷെരീഫ് തള്ളിയതോടെയാണ് പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്.