സംസ്ഥാനത്ത് ചൊവ്വാഴ്ച ആര്‍.എസ്.എസ് ഹര്‍ത്താല്‍

single-img
1 September 2014

download (53)കണ്ണൂരിൽ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച ആര്‍.എസ്.എസ് ഹര്‍ത്താല്‍ ആചരിക്കും.രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കതിരൂരിന് സമീപം ഡയമണ്ട് മുക്കിലുണ്ടായ അക്രമത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ മനോജാണ് കൊല്ലപ്പെട്ടത്. മറ്റൊരു പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റു.

 

തിങ്കളാഴ്ച കാലത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ഇവരെ വടിവാള്‍ കൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും മനോജ് വഴിയില്‍ വച്ചുതന്നെ മരിച്ചു.